നമോ : മേ പൂച്ചാ നഹീ
സുരോ : ഞാൻ പൂച്ച അല്ല 🐱🐱
നമോ : മേ ആനേ വാല നഹീ
സുരോ : ഞാൻ ആനയുടെ വാലും അല്ല 🐘🐘🐘
നമോ : മേ കോയീ നഹീ
സുരോ : ഞാൻ കോഴിയും അല്ല 🐔🐔🐔
നമോ : ഇന്ത്യാമേ ഹംകോ ബഹുത് ഹേ
സുരോ : ഇന്ത്യയിൽ ഒരുപാട് ഹമുക്കുകൾ ഉണ്ട് 😈😈
നമോ : മേ ചാണ്ഡിഗഡ് സെ ആ രഹാഹൂം
സുരോ : ഉമ്മൻച്ചാണ്ടി ഇല്ലാഞ്ഞിട്ടും സദസ്സിലെ ആരവം കണ്ടില്ലേ
---------------------------------------------------------------
ഒരു ആധാരം എഴുത്തുകാരന്‍ പ്രേമ ലേഖനം എഴുതിയാല്‍
________________
തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലുക്കില്‍ വിളപ്പില്‍ വില്ലേജില്‍ പേയാട് ദേശത്ത് കുണ്ടാമാന്കടവ് താന്നിവില തെക്കേ വീട്ടില്‍ കിട്ടു പണിക്കര്‍ മകന്‍ കൃഷ്ണ പണിക്കര്‍ ആധാരമെഴുത്ത് അന്‍പത്തി മൂന്നു വയസ്സ് ടി വീട്ടിലെ അടിച്ചു തളിക്കാരി കൃഷ്ണമ്മ മകള്‍ ശാന്തമ്മ മുപ്പത്തി മൂന്നു വയസ്സ് പേര്‍ക്ക് സ്വന്ത മനസ്സാലെ എഴുതി കൊടുക്കുന്ന പ്രേമ ലേഖനം .
നമ്മളില്‍ ഒന്നാം പേരുകാരനായ എനിക്ക് രണ്ടാം പേരുകാരിയായ നിന്നോട് അന്ത രംഗത്തില്‍ അത്യഗാധമായ പ്രേമ വാത്സല്യങ്ങള്‍ ഉത്ഭൂതമായിരിക്കയാലും അതിനെ യഥോചിതം പ്രകാശിപ്പിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വന്നിട്ടുള്ള തിനാലും ഇപ്രകാരം ഒരു ലേഖനം ചമയ്ക്കുവാന്‍ സംഗതി ആയിട്ടുള്ളതും ആയതിനാല്‍ ഇത് നീ വായിച്ചു ഇതിനുള്ള മറുപടി ഏഴു നാള്‍ക്കകം മുഖ ദാവിലോ മുദ്ര പത്രത്തിലോ എനിക്ക് നല്‍കേണ്ടുന്നതും അപ്രകാരം നിന്റെ മറുപടി അനുകൂലമായിരുന്നാല്‍ നിന്നെ ഗാന്ധർവ്വാചാര പ്രകാരം വേളി കഴിച്ചും പേരില്‍ കൂട്ടി കരം തീര്‍ത്തും തണ്ടപ്പേര്‍ പിടിച്ചും അന്യ കൈവശം പോകാതെ ആദായങ്ങള്‍ എടുത്തു അനുഭവിച്ചും യഥാവിധി സന്താനങ്ങളെ ജനിപ്പിച്ചും നടന്നു പോരെണ്ടുന്നതും അപ്രകാരം നടന്നു വരവേ പര പുരുഷ സമ്പര്‍ക്കമോ ചാരിത്ര ഭ്രംശമോ മറ്റു വല്ലതും കണ്ടു പോയാല്‍ ഈ ബന്ധം ഒഴിമുറി വച്ചൊഴിഞ്ഞു നിന്നില്‍ നിന്നും ഈടാകെണ്ടുന്നതായ കുടിക്കട ബാധ്യതകള്‍ സിവില്‍ ആയും ക്രിമിനല്‍ ആയും ഡിക്രി ചെയ്തു നടത്തി എടുക്കാനുള്ള സര്‍വ്വ വിധ അവകാശങ്ങളും എന്നില്‍ നിക്ഷിപ്തമായിരിക്കുന്നതും അതിനെ ചോദ്യം ചെയ്യാന്‍ നിനക്ക് യാതൊരു വിധ അവകാശവും ഇല്ലത്തതായിരിക്കുമെന്നും ഇതിനാല്‍ നിന്നെ തെയര്യ പെടുത്തി കൊള്ളുന്നു.
എന്ന് ഇപ്രകാരം എഴുതി കൊടുത്ത കിട്ടു പണിക്കര്‍ കൃഷ്ണ പണിക്കര്‍ (ഒപ്പ്)
ഇതില്‍ വെട്ടു തിരുത്തലുകള്‍ ഇല്ല
--------------------------------------------------------------
സോളാര്‍ കമ്മീഷന്‍ : ആ സീഡി നിന്റെ കയ്യിലുള്ള കാര്യം മറ്റാര്‍ക്കെന്കിലും അറിയാമോ?
ബിജു : എന്റെ കയ്യില്‍ ഇല്ലല്ലോ ഞാനതു ഒളിപ്പിച്ചു വെച്ചില്ലെ
സോളാര്‍ : നിന്റെ കയ്യില്‍ ഉള്ളതു കൊണ്ടാണല്ലൊ നീയത് ഒളിപ്പിച്ച് വെച്ചത്
ബിജു : ഒളിപ്പിച്ചു വെച്ചതു കൊണ്ടല്ലെ സാറെ അതെന്റെ കയ്യില്‍ ഇല്ലാന്നു പറഞ്ഞത്
സോളാര്‍ : എന്കിലും അതു നിന്റെ കയ്യിലാണല്ലൊ ഉള്ളത്
ബിജു : എന്റെ കയ്യില്‍ ഇല്ലല്ലോ ഞാനതു ഒളിപ്പിച്ചു വെച്ചില്ലെ
സോളാര്‍ : ഇപ്പൊ ആ സീഡി എവിടെയുണ്ട്?
ബിജു : കോയബ്ബത്തൂര്‍
സോളാര്‍ : അവിടെ വച്ചേക്ക്... അവിടെ വച്ചേക്ക് ... പോ പോ...!
ബിജു : അപ്പൊ അതെടുത്ത് നിങ്ങടെ കയ്യില്‍ തരണ്ടെ?
സോളാര്‍ : തരണം, നമ്മളത് എടുക്കാന്‍ പോകുബ്ബോള്‍ നിനക്കറിയാമാര്‍ക്കൂമല്ലോ അതെവിടാണെന്ന്, അത് ഞങ്ങള്‍ക്കു തരണമെന്നാ ഞാന്‍ പറഞ്ഞത്
ബിജു : എന്റെ കയ്യില്‍ ഉണ്ടെന്കിലല്ലെ സാറെ എന്റെ കയ്യില്‍ ഉണ്ടാവു, എന്റെ കയ്യില്‍ ഇല്ലല്ലൊ ഞാനതു ഒളിപ്പിച്ചു വെച്ചില്ലെ
സോളാര്‍ : പോടാ പൊട്ടകണ്ണാ തെണ്ടി നിന്നെ ഇനിയെന്റെ കണ്‍മുന്നില്‍ കണ്ടുപോകരുത്
ബിജു : ഇതാ പറയണെ സാറിനു ബുദ്ധി ഇല്ലാന്ന്.. വെറുതെയല്ല ഇവിടത്തെ കേസൊന്നും തെളിയാത്തത്...
------------------